തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെ കെഎസ്ആർടിസി ബസ് തട്ടി പരിക്ക്. കാട്ടക്കട കുളത്തുമ്മൽ സ്‌കൂളിലെ വിദ്യാർത്ഥികളായ അഭിജിത്ത്, അശ്വിൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുവനന്തപുരത്ത് നിന്ന് നെയ്യാർ ഡാമിലേക്ക് പോവുകയായിരുന്ന ബസ് കുട്ടികൾ സഞ്ചരിച്ചിരുന്ന സൈക്കിളിൽ തട്ടുകയായിരുന്നു. അപകടമുണ്ടായെങ്കിലും ബസ് നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളെയാണ് ബസ്സ് തട്ടിയത്. അഭിജിത്തിന് തലയ്‌ക്കും, അശ്വിന് കൈക്കുമാണ് പരിക്കേറ്റത്.















