തൃശൂർ: അടിവസ്ത്രം വാങ്ങിയതിന് അധിക വില ഈടാക്കിയ ഉപഭോക്താവിൽ നിന്ന് ഈടാക്കിയതിന് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയ്‌ക്ക് പിഴയിട്ട് ഉപഭോക്തൃ പരിഹാര കമ്മീഷൻ. തൃശൂർ എംജി റോഡിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉടമയ്‌ക്കാണ് പിഴ ചുമത്തിയത്. 15,000 രൂപ പിഴയും ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്‌ക്കണമെന്നാണ് നിർദ്ദേശം. തൃശൂർ എംജി റോഡിലെ ടെക്സ്റ്റൈൽ ഷോപ്പ് ഉടമയ്‌ക്കാണ് ശിക്ഷ.
2015-ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരി കടയിൽ നിന്ന് 175 രൂപയ്‌ക്ക് ഒരു അടിവസ്ത്രം വാങ്ങി. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ശേഷം പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന എംആർപി 140 രൂപയാണെന്ന് കണ്ടു.തുടർന്ന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിക്കാരി തെറ്റായ ബില്ലും തെറ്റായ ഉത്പന്നവുമാണ് ഹാജരാക്കിയത് എന്നായിരുന്നു കടയുടമയുടെ വാദം.
എന്നാൽ പരിശോധന നടത്തിയപ്പോൾ രണ്ട് സ്റ്റിക്കറുകൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിൽ എംആർപി 175 രൂപയും മറ്റൊന്ന് 140 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്. പരാതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങൾക്കും ചെലവായ 5000 രൂപ ഉൾപ്പെടെയാണ് 15000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.