മിക്‌സഡ് മാർഷ്യൽ ആർട്‌സ് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ മാർക്ക് സക്കർബർഗ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. ഇന്നലെയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ഇൻസ്റ്റഗ്രാമിൽ ആശുപത്രിയിൽ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
കാൽമുട്ടിലുണ്ടായ പൊട്ടലിനെ തുടർന്നായിരുന്നു ശസ്ത്രക്രിയക്ക് വിധേയനായത്. മിക്‌സഡ് മാർഷ്യൽ ആർട്‌സ് മത്സരത്തിന് വേണ്ടി തയാറെടുക്കവെയായിരുന്നു അപകടം. പരിക്ക് ഭേദമായതിന് ശേഷം പരിശീലനം തുടരാനാണ് തീരുമാനമെന്നും ഒപ്പം നിന്ന ഡോക്ടർമാർക്കും എല്ലാവർക്കും നന്ദി പറയുന്നുവെന്നും സക്കർബർഗ് കുറിച്ചു.
ആയോധന കലകളിൽ വളരെയധികം ആകൃഷ്ടനാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. നിരവധി ആയോധന കലകളിൽ പരിശീലനം നേടിയിട്ടുള്ള അദ്ദേഹം ജിയു-ജിറ്റ്‌സു മത്സരത്തിലും പങ്കാളിയായിരുന്നു.