കാസർഗോട്: കലുങ്ക് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു. കൊവ്വൽപ്പള്ളി കലയര സ്വദേശി നിതീഷ് (40) മരിച്ചത്. കാഞ്ഞങ്ങാട് അലമാപ്പള്ളി സംസ്ഥാനപാതയിൽ കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്ന മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
സമീപത്തെ ബാറിലെ ജീവനക്കാരനാണ് നിതീഷ്. ജോലി കഴിഞ്ഞ് തിരികെ പോകുമ്പോൾ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നും ഹോസ്ദുർഗ് പോലീസ് അന്വേഷിക്കുന്നുണ്ട്.















