ബോളിവുഡിൽ നിന്നും മറ്റൊരു ബയോപിക് ചിത്രം കൂടി വെള്ളിത്തിരയിലേക്കെത്തുകയാണ്. മുന്‍ പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയിയുടെ ജീവിതമാണ് സ്ക്രീനിൽ എത്താൻ പോകുന്നത്. ഡിസംബറിലാകും ചിത്രത്തിന്റെ റിലീസെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ നടന്‍ പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്പേയിയായി എത്തുന്നത്.
മേം ഹും അടല്‍ എന്ന ചിത്രത്തിന് വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്നുള്ള കാര്യം അടുത്തിടെ ഒരു അഭിമുഖത്തിലൂടെ പങ്കജ് ത്രിപാഠി വെളിപ്പെടുത്തിയിരുന്നു. വാജ്പേയി ആയി അഭിനയിക്കുമ്പോൾ താൻ 60 ദിവസം കിച്ചടി മാത്രമേ കഴിച്ചിരുന്നുള്ളൂവെന്നാണ് പങ്കജ് പറയുന്നത്. അതും താൻ സ്വന്തമായി പാകം ചെയ്തായിരുന്നു ആഹാരം കഴിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
‘അടലിൽ, ഞാൻ ഏകദേശം 60 ദിവസം ഷൂട്ടില്‍ ഉണ്ടായിരുന്നു. ആ 60 ദിവസം ഞാൻ കിച്ചടി മാത്രമാണ് കഴിച്ചത്, അതും ഞാൻ പാകം ചെയ്തതാണ്. മറ്റുള്ളവർ എങ്ങനെയാണ് പാകം ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലലോ.. അതിനാലാണ് ഞാൻ തന്ന പാകം ചെയ്ത ഭക്ഷണം കഴിച്ചത്. എന്റെ കഥാപാത്രത്തിന്റെ വികാരം ശരിയാക്കാനായിരുന്നു കിച്ചടി മാത്രം കഴിച്ചത്.
ഞാൻ എന്‍റെ ഭക്ഷണത്തില്‍ കൂടുതലായി എണ്ണയോ മസാലയോ ഇട്ടിട്ടില്ല. ഞാൻ ലളിതമായ പരിപ്പ്, ചാവൽ, നാടൻ പച്ചക്കറികൾ എന്നിവ എന്നിവ മാത്രമാണ് ഉപയോഗിച്ചത്. അത് പുറത്ത് നിന്നുള്ള ഭക്ഷണത്തില്‍ കിട്ടില്ല. ചെറുപ്പത്തില്‍ അഭിനയിക്കുന്ന സമയത്ത് എന്ത് കഴിക്കണം എന്നത് ചിന്തിക്കുക പോലും ഇല്ലായിരുന്നു. ഒരു സമൂസ മാത്രം കഴിച്ച് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂസ കഴിക്കാറില്ല. എപ്പോഴാണ് സമൂസ കഴിച്ചതെന്നും ഓര്‍മ്മയില്ല. ഒരിക്കലും ഒഴിഞ്ഞവയറുമായോ, ഒരു മോശം ഭക്ഷണം കഴിച്ചോ ഒരു നടന് അയാള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഇമോഷന്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതിനാലാണ് താന്‍ സ്വയം പാചകം ചെയ്ത കിച്ചടി കഴിക്കുന്നത്.
ഒരു നടനെന്ന നിലയിൽ ആഹാരം ശ്രദ്ധിക്കേണ്ടതാണ്. അനാരോഗ്യമായ നിലയിൽ ഭക്ഷണം കഴിച്ചാൽ അത് അഭിനയത്തെ ബാധിക്കും. അതുകൊണ്ടാണ് ഷൂട്ടിംഗ് ദിവസം ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത്.’- പങ്കജ് ത്രിപാഠി പറഞ്ഞു.
ഉല്ലേഖ് എന്‍പി രചിച്ച ‘ദി അണ്‍ ടോള്‍ഡ് വാജ്പെയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സംവിധായകരായ വിനോദ് ഭനുശാലിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ‘‘മേം അടൽ ഹൂം’’ എന്ന ചിത്രം ഒരുക്കുന്നത്. സമീറിന്റെ വരികൾക്ക് സലിം, സുലൈമാൻ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്, സോനു നിഗം മോഷൻ വീഡിയോയ്‌ക്ക് ശബ്ദം നൽകി.
ഭാനുശാലി സ്റ്റുഡിയോസ് ലിമിറ്റഡും ലെജൻഡ് സ്റ്റുഡിയോയും ചേർന്നാണ് ‘മേം അടൽ ഹൂം’ അവതരിപ്പിക്കുന്നത്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സീഷൻ അഹമ്മദും ശിവ് ശർമ്മ.















