യൂട്യൂബ് ചാനലിന്റെ പൊതുജന അഭിപ്രായ പരിപാടിക്കിടെ വിവാദ പരാമർശം നടത്തിയ യുവാവിന്റെ വീഡിയോ വൈറൽ. ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിലാണ് സംഭവം. ഇവോ ലൈവ് എന്നറിയപ്പെടുന്ന യൂറോപൈസർ വൈഡർസ്റ്റാൻഡ് ഓൺലാനിന്റെ വീഡിയോയാണ് യൂറോപ്പിലാകമാനം ചർച്ചയായിരിക്കുന്നത്.
ജർമ്മനിയിൽ ഇസ്ലാം ഭൂരിപക്ഷമാകുമ്പോൾ തങ്ങൾ രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുമെന്നും അതാണ് മത പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതെന്നും യുവാവ് വീഡിയോയിൽ പറയുന്നു. അന്ന് രാജ്യത്ത് ശരിയത്ത് നിയമങ്ങൾ കൊണ്ടുവരും. താൻ ഇസ്ലാമാണെന്ന് വിശ്വസിക്കുന്ന ഏതൊരാളിന്റെയും ആഗ്രഹം താൻ ശരിയത്ത് നിയമത്തിന്റെ കീഴിൽ വരണം എന്നാണ്. തന്റെയും ആഗ്രഹം അത് തന്നെയാണ്. വൈകാതെ അത് നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുവാവ് വീഡിയോയിൽ പറയുന്നു. പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടുന്ന പരിപാടി ആയതിനാൽ ചോദ്യത്തിന് ഉത്തരം നൽകുന്ന ആളിന്റെ പേര് വീഡിയോയിൽ പറയാറില്ല. അതിനാൽ തന്നെ ഇത്തരം പരാമർശം നടത്തിയ യുവാവിനായുള്ള തിരച്ചിലിലാണ് സോഷ്യൽ മീഡിയ.
സ്വന്തം മതമേതാണെന്ന് വെളിപ്പെടുത്താത്തവരാണ് ജർമ്മൻ ജനസംഖ്യയിൽ 40 ശതമാനത്തിൽ അധികവും. 25 ശതമാനം കത്തോലിക്കരും 22 ശതമാനം പ്രോട്ടസ്റ്റന്റുകളും 3 ശതമാനക്കോളം ഓർത്തഡോക്‌സുകളും ഉൾപ്പെടെ 50 ശതമാനത്തോളം ക്രൈസ്ത വിശ്വാസികളും രാജ്യത്തുണ്ട്. 3.7 ശതമാനം മാത്രമാണ് ജർമ്മനിയിൽ ഇസ്ലാമുള്ളത്.