ലോകകപ്പിൽ പാകിസ്താന് ജീവശ്വാസം നൽകിയ വിജയമായിരുന്നു ന്യൂസിലൻഡിനെതിരെ പാകിസ്താൻ നേടിയത്. കിവീസിനെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരമാണ് 21 റൺസിന് വിജയിച്ചത്. ഇതോടെ സെമി സാധ്യതയും സജീവമാക്കി.
63 പന്തിൽ 100 അടിച്ച പാക് താരം ഫഖർ സമാനാണ് പാകിസ്താന് ആത്മവിശ്ല്വാസം നൽകിയത്. 81 പന്തിൽ 126 റൺസിൽ നിൽക്കേയാണ് മഴയെത്തിയത്. ബാബർ അസമായിരുന്നു ക്രീസിലുണ്ടായിരുന്ന മാറ്റൊരു താരം.
വിജയത്തിന് പിന്നാലെ പിസിബി ഫഖർ സമാന് സമ്മാനം പ്രഖ്യാപിക്കുകയായിരുന്നു. ചെയർമാൻ സാക്കാ അഷ്റഫ് ബാറ്ററുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. താരത്തെ അകമഴിഞ്ഞ് പ്രശംസിച്ച അഷ്റഫ് ബാറ്റർക്ക് 10 ലക്ഷ രൂപയാണ് വാഗ്ദാനം ചെയ്തത്.
നേരത്തെ പാകിസ്താൻ താരങ്ങൾ കളിക്കുന്നത് അഞ്ചുമാസത്തിലേറെയായി ശമ്പളമില്ലാതെയാണെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിൽ പിസിബി പ്രതികരിക്കാൻ തയാറായിരുന്നില്ല. ആരാധകർ പറയുന്നത് ഈ പണമെങ്കിലും അയാൾക്ക് നൽകണമെന്നാണ്.















