ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിൽ എത്തിയ യുവജന സംഘവുമായി കൂടിക്കാഴ്‌ച്ച നടത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു. ആഭ്യന്ത്രമന്ത്രാലം സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള യുവജന പ്രതിനിധി സംഘം ഡൽഹിയിലെത്തിയത്.
” രാജ്യത്തെ എല്ലാ പൗരന്മാരുടെയും വികസനത്തിനായി കേന്ദ്ര സർക്കാർ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികച്ച സേവനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഐടിഐകൾ പോലുള്ള നിരവധി വിദ്യാഭ്യസ സ്ഥാപനങ്ങളും നൈപുണ്യ വികസ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വിവേചനങ്ങളില്ലാതെ രാജ്യത്തെ ഓരോ പൗരന്മാരിലേക്കും സേവനങ്ങൾ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ മുൻകൈ എടുക്കും” – ദ്രൗപതി മുർമു പറഞ്ഞു.
അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം 200 വനവാസി യുവാക്കളുമായി സംവദിച്ചിരുന്നു. മികച്ച തൊഴിലവസരങ്ങൾ യുവാക്കൾക്ക് നൽകുന്നതിനായി എല്ലാവിധ പിന്തുണകളും സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 15 വർഷങ്ങളായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ട്രൈബൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ നടത്തി വരുന്നുണ്ട്.















