തിരുവനന്തപുരം: വനവാസി വിഭാഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി. തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന സാംസ്‌കാരിക പരിപാടിയിലാണ് വനവാസി വിഭാഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് ഒരു പ്രദർശനവസ്തുവെന്നോണം അവതരിപ്പിച്ചിരിക്കുന്നത്. മുഖത്ത് പെയിന്റടിച്ച് മനുഷ്യ പ്രദർശനശാലകൾ നടത്തുകയാണ് പുരോഗമന കേരളം. ഫോക്ക്ലോർ അക്കാദമിയിലെ അധികൃതരാണ് ഇത്തരമൊരു മനുഷ്യ പ്രദർശനം നടത്തിയിരിക്കുന്നത്.

കാഴ്ച ബംഗ്ലാവിൽ മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന തരത്തിൽ ഓരോ വനവാസി വിഭാഗത്തെയും കാഴ്ച വസ്തുവായി പ്രദർശിപ്പിച്ചിരിക്കുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അഞ്ചു ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനവാസി വിഭാഗങ്ങളെയാണ് ഇത്തരത്തിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.

മനുഷ്യന് യാതൊരുവിധ വിലയും കൽപ്പിക്കാതെ ജാതിയുടെ പേരിൽ അവഹേളിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ ഇത്തരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന മനുഷ്യർക്കൊപ്പം ഫോട്ടോകൾ എടുക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഗോത്ര വർഗക്കാരെ ഒരു കാഴ്ചവസ്തുക്കളാക്കി പ്രദർശിപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ.
















