ന്യൂഡല്‍ഹി; ക്രിക്കറ്റിലെ ഏറ്റവും വിചിത്രമായ ഔട്ടിലൂടെ പുറത്തായ ഏയ്ഞ്ചലോ മാത്യൂസ് ഷാക്കിബിന് നല്‍കിയ സെന്റ് ഓഫ് വൈറലാവുന്നു. നിശ്ചിത സമയത്തിനകം സൈട്രക്ക് എടുക്കാന്‍ വൈകിയതിനാണ് മാത്യൂസിനെ ടൈംഡ് ഔട്ട് അപ്പീലിലൂടെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് പുറത്താക്കിയത്.
തീരുമാനം പിന്‍വലിക്കാന്‍ മാത്യൂസ് അഭ്യര്‍ത്ഥിച്ചെങ്കിലും ഇതിന് ബംഗ്ലാ നായകന്‍ തായാറായില്ല. ഡയമണ്ട് ഡക്കായി കൂടാരം കയറുകയായിരുന്നു മാത്യൂസ്. ബംഗ്ലാദേശ് സ്‌കോര്‍ 210ല്‍ നില്‍ക്കെ മാത്യൂസിന്റെ പന്തില്‍ ചരിത് അസലങ്കയുടെ ഉഗ്രന്‍ ക്യാച്ചിലാണ് ഷാക്കിബ് പുറത്തായത്.
ഇതിന് പിന്നാലെ കൈയിലേക്ക് നോക്കി സമയം വൈകിയില്ലല്ലോ എന്ന ആക്ഷനും മാത്യൂസ് പുറത്തെടുത്തിരുന്നു. ഇത് കാണികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. അതേസമയം മൂന്ന് വിക്കറ്റിന് മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ചിരുന്നു.
View this post on Instagram
“>
View this post on Instagram















