പാലക്കാട്: സ്വിഫ്റ്റ് ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത് യാത്രക്കാരൻ. പാലക്കാട് കൂട്ടുപാതയിൽ വച്ചായിരുന്നു സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് സ്വിഫ്റ്റ് ബസിന്റെ ചില്ലെറിഞ്ഞ് തകർത്തത്. വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ലാണ് കല്ലെറിഞ്ഞ് തകർത്തത്.
മദ്യ ലഹരിയിലായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. ബസിനകത്ത് ബഹളം വച്ച് മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയതിനാൽ ബസിൽ നിന്നും ഇയാളെ ഇറക്കി വിട്ടിരുന്നു. അതിനിടെ റോഡില്‍ നിന്ന് കല്ലെടുത്ത് ഇയാള്‍ ബസിന്റെ മുൻഭാഗത്തെ ഗ്ലാസിലേക്ക് എറിയുകയായിരുന്നു. സംഭവ ശേഷം ഹൈവേയിൽ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹൈവേ പോലീസ് വിജയകുമാറിനെ പാലക്കാട് സൗത്ത് പോലീസിന് കൈമാറി. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു















