ലക്നൗ : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പരിധികൾ ലംഘിച്ചുള്ള ന്യൂനപക്ഷപ്രീണനമാണ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ കുച്ചമാനിൽ ഇലക്ഷൻ റാലിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത എറ്റവും വലിയ അഴിമതി സർക്കാരാണ് രാജസ്ഥാനിൽ ഭരണം നയിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. അഴിമതിയിൽ മുങ്ങിയ കോൺഗ്രസിന്റെ ഭരണത്തിൽ ജനം പൊറുതി മുട്ടിയിരിക്കുകയാണെന്നും,സർക്കാരിനെ ജനം വേരോടെ പിഴുതെറിയുമെന്നും ഷാ പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിന് 70 വർഷത്തോളം തടസം നിന്നവരാണ് കോൺഗ്രസുകാർ. ഒടുവിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരാൻ നരേന്ദ്രമോദി അധികാരത്തിലെത്തേണ്ടി വന്നുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.















