മുംബൈ : ത്രിവർണ്ണ പതാകയിൽ കമ്പനിയുടെ പരസ്യം കണ്ടതിൽ ക്ഷുഭിതനായി കമന്റേറ്ററും മുൻ ക്രിക്കറ്റ് താരവുമായ സുനിൽ ഗവാസ്‌കർ . ശ്രേയസ് അയ്യരോട് ഒരു ചോദ്യവും ഉന്നയിക്കാതെ വിട്ടുനിന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് തന്റെ ശ്രദ്ധ മാറിയതിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
തനിക്ക് ശ്രേയസ് അയ്യരോട് ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ സമീപത്ത് കണ്ട ദേശീയ പതാകയിൽ കമ്പനിയുടെ ലോഗോ കണ്ട് ശ്രദ്ധ തെറ്റിയതിനാൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞില്ലെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.
അടുത്ത തവണ ഇത്തരത്തിൽ എന്തെങ്കിലും കണ്ടാൽ പോലീസ് പതാക കണ്ടുകെട്ടണമെന്നും ത്രിവർണ പതാകയിൽ ഏതെങ്കിലും തരത്തിലുള്ള പരസ്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പതാകയെ ഒന്നിനും വികൃതമാക്കാൻ കഴിയില്ലെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.















