അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ് ചെയർമാനായ ചമ്പത് റായ്.
രാത്രിയുടെ ശോഭയിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. തൊഴിലാളികൾ രാവും പകലും ഇല്ലാതെയാണ് ക്ഷേത്ര നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്.
ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാകും ഒരാഴ്ച നീളുന്ന പരിപാടികൾ നടക്കുക. ചടങ്ങിലേക്ക് രാജ്യമെമ്പാടുമുള്ള ഭക്തരെ സ്വാഗതം ചെയ്യുന്നതിനായി ക്ഷേത്രസന്നിധിയിൽ പൂജിച്ച അക്ഷതം വിഎച്ച്പി പ്രവർത്തകർ ഏറ്റുവാങ്ങിയിരുന്നു. ഇത് രാജ്യത്തെ അഞ്ച് ലക്ഷത്തോളം ഗ്രാമങ്ങളിൽ പ്രവർത്തകർ എത്തിക്കും. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിക്കാനും അഭ്യർത്ഥിക്കും.