കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണാവസരം. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്ത് പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്ക് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആർമി എയർ ഡിഫൻസ് കോളജിലേക്കാകും നിയമിക്കുക.
പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉയർന്ന കായിക ക്ഷമത ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട്. സംസ്ഥാന അഗ്നിശമന സേനയുടെയോ, അല്ലെങ്കിൽ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെയോ കീഴിൽ അഗ്നിശമന സേനയിൽ പ്രവേശനം നേടിയവർക്ക് തെരഞ്ഞെടുപ്പിൽ മുൻഗണനയുണ്ട്.
ആകെ 15 ഒഴിവാണുള്ളത്. ജനറൽ-7, എസ്.സി-2, എസ്.ടി-1, ഒ.ബി.സി-4, എക്സ് സർവീസ് മെൻ- 1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. 18-27 വയസുകാർക്ക് അപേക്ഷിക്കാവുന്നതാണ്. എ.സ്.സി, എസ്.ടി വിഭാഗക്കാർക്ക് 32 വയസ് വരെയും ഒബിസി വിഭാഗത്തിന് 30 വയസ് വരെയും മുൻ സൈനിക ഉദ്യോഗസ്ഥർക്ക് നിയമാനുസൃതമായ വയസ് ഇളവും ലഭിക്കും.
ഔദ്യോഗിക നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും മറ്റ് വിവരങ്ങൾക്കുമായി https://studycafe.in/wp-content/uploads/2023/10/Ministry-of-defence-recruitment-2023-pdf.pdf സന്ദർശിക്കുക.