തടവുകാർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്; കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ടുപേർക്ക് എൽ.എൽ.ബി പഠനത്തിന് ഹൈക്കോടതി അനുമതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തടവുകാർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്; കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ടുപേർക്ക് എൽ.എൽ.ബി പഠനത്തിന് ഹൈക്കോടതി അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 02:30 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ടുപേർക്ക് എൽ.എൽ.ബി പഠനത്തിന് ഹൈക്കോടതി അനുമതി. തടവുശിക്ഷ കൊണ്ട് പ്രതികളിൽ പരിവർത്തനം ഉണ്ടാകാൻ വിദ്യാഭ്യാസം അനിവാര്യ ഘടകമാണ്. തങ്ങളും സമൂഹത്തിന്റെ ഭാഗമാണെന്ന് തോന്നൽ ഉണ്ടാക്കാൻ വിദ്യാഭ്യാസത്തിനാകും. തടവിൽ കഴിയുന്ന സമയം ഫലപ്രദമായി വിനിയോഗിക്കാനും ഇത് വഴിയൊരുക്കും. ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ ഒരു മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഈ സമയത്ത് നേടിയെടുക്കുന്ന വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന രണ്ട് തടവുകാർക്കാണ് ഓൺലൈനായി എൽ.എൽ.ബി. പഠനത്തിന് അനുമതി ലഭിച്ചത്. കണ്ണൂർ ചീമേനിയിലെ തുറന്ന ജയിലിൽ കഴിയുന്ന സുരേഷ് ബാബു, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വി വിനോയ് എന്നിവരാണ് ഉപരിപഠനത്തിനായി ശിക്ഷ മരവിപ്പക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 2023-24 അദ്ധ്യായന വർഷത്തേക്കുള്ള എൽ.എൽ.ബി പ്രവേശന പരീക്ഷയിൽ ഇരുവരും വിജയിച്ചിരുന്നു.

മൂന്നുവർഷത്തെ കോഴ്സിന് സുരേഷ് ബാബുവിന് മലപ്പുറം കെ.എം.സി.ടി. ലോ കോളേജിലും വിനോയിക്ക് അഞ്ചുവർഷത്തെ കോഴ്‌സിന് എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. ഫീസടയ്‌ക്കാനും ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കാനും കോടതി ഇവരുടെ ബന്ധുക്കളോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രവേശന നടപടികൾ പൂർത്തിയായി. എന്നാൽ ഓൺലൈനായി പഠിക്കണമെന്ന ആവശ്യം കാലിക്കറ്റ് സർവ്വകലാശാലയുടേയും, എം.ജി സർവ്വകലാശാലയുടേയും അഭിഭാഷകർ എതിർത്തു. ഓൺലൈൻ എൽ.എൽ.ബി. കോഴ്സുകൾക്ക് നിരോധനമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ കോടതി ഉത്തരവോടെ ഇരുവർക്കും ക്ലാസ് ലഭ്യമാക്കാൻ തയ്യാറാണെന്ന നിലപാടായിരുന്നു കോളേജ് അധികൃതർ സ്വീകരിച്ചത്.

ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പകത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ജയിലിലാണെങ്കിലും തടവുകാർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസം നേടാനുള്ള അവകാശം അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Tags: KannurLLB
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies