വിമുക്ത ഭടന്മാർക്ക് പെൻഷൻ മുടങ്ങാതിരിക്കാനുള്ള ലൈഫ് സര്ട്ടിഫിക്കറ്റ് ഈ മാസം 30 വരെ നൽകാനാകും. സ്പർശ് വെബ്സൈറ്റ് ലോഗിൻ ചെയ്ത ശേഷം പെൻഷൻ സ്ലിപ് പരിശോധിച്ചശേഷം കാലാവധി ഉറപ്പാക്കണം.
ബാങ്ക് സ്പർശ് സേവന കേന്ദ്രം,അക്ഷയ സെന്റർ കോമൺ സർവ്വീസ് സെന്റർ എന്നിവ വഴിയോ ഓൺലൈൻ വഴിയോ സർട്ടിഫിക്കറ്റ് ഹാജരാക്കാം . സ്വന്തമായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ മൂന്ന് രീതികളാണ് ഉള്ളത്.
1.സ്പർശ് സർട്ടിഫിക്കറ്റ് വഴി രജിസ്റ്റർ ചെയ്തവർക്ക്.
സ്പർശിൽ പ്രവേശിക്കാനുള്ള യൂസർ നെയിമും പാസ്വേർഡും ബാങ്കിൽ നിന്നും ലഭിക്കും.ഇത് ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. പാസ് വേർഡ് മാറ്റണമെങ്കിൽ നിലവിലെ പാസ് വേർഡും പുതിയ പാസ് വേർഡും നൽകണം. തുടർന്ന ലൈഫ് സർട്ടിഫിക്കറ്റ് ലൈഫ് സർട്ടിഫിക്കറ്റ് ഐഡന്റിഫിക്കാഷൻ എന്ന പേജിലും ,പെർഫോം ലൈഫ് എന്ന ഭാഗത്തും ക്ലിക്ക് ചെയ്യണം.ശേഷം ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ബയോമെട്രിക്കിന്റെ ഭാഗത്ത് ക്ലിക്ക് ചെയ്യണം.
2.മാനുവൽ ലൈഫ് സർട്ടിഫിക്കറ്റ് (എംഎൽസി)
ജീവൻ പ്രമാൺ ,സ്പർശ് എന്നീ രണ്ടു വിഭാഗങ്ങളിലും എംൽസി അപ്ലോഡ് ചെയ്യാനായി കഴിയും. ജനറേറ്റ് എംഎൽസി നമ്പർ എന്ന ഭാഗത്ത് ക്ലിക് ചെയ്താൽ ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് സർട്ടിഫിക്കറ്റ് ഡൗൺ ചെയ്തെടുക്കാൻ കഴിയുന്നതാണ്.ഈ സർട്ടിഫിക്കറ്റിൽ ഗസറ്റ് ഒപ്പ് വാങ്ങി വീണ്ടും സൈറ്റിൽ അല്ലെങ്കിൽ ആപ്പിൽ പ്രവേശിക്കണം. ലോഗിൻ ചെയ്തശേഷം അപ്ലോഡ് ലൈഫ് സർട്ടിഫിക്കറ്റ ക്ലിക്ക് ചെയ്യുക. വിദേശത്തുളളവരും കിടപ്പ് രോഗികളും ഇന്ത്യൻ എംഎൽസിയിൽ വഴിയാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്.വിദേശത്തുള്ളവർ ഇന്ത്യൻ എംബസിയിൽ നിന്നോ എസ്ബിഐ നിന്നോ അവിടുത്തെ സർട്ടിഫിക്കറ്റിൽ അറ്റസ്റ്റോഷൻ വാങ്ങിയാണ് അപ്ലോഡ് ചെയ്യേണ്ടത്.
3.ജീവൻ പ്രമാൻ മൊബൈൽ വഴി
ജീവൻ പ്രമാൺ മൊബൈൽ ആപ്ലിക്കേൻ ഡൗൺ ചെയ്ത് ശേഷം ആധാർ നമ്പർ,മൊബൈൽ നമ്പർ ഇമൈൽ ഐഡി എന്നിവ നൽകണം. ശേഷം ഓടിപി ജനറേറ്റ് ചെയ്യാനുള്ള മാർഗം ഉപയോഗിച്ച് ജനറേറ്റ് ചെയ്തശേഷം മൊബൈലിൽ ലഭിച്ച ഓടിപി നൽകണം. പെൻഷൻ ഡീറ്റൈൽ എന്ന പേജിൽ പിപിഒ നൽകണം. ശേഷം അതോറിറ്റി ഡിസ്പെൻഷൻ എന്നീ ഓപ്ഷനുകളിൽ ഡിഫൻസ് പിപിഡിഎ പെൻഷൻ അലഹബാദ് എന്നു തിരഞ്ഞെടുക്കണം.തുടർന്ന് പിപിഒ എന്ന നമ്പർ എന്ന നമ്പർ നല്കണം.ശേഷം ബയോമെട്രിക് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്താൽ മുഖം സ്കാൻ ആകും. അതിനുശേഷം സബ്മിറ്റ് നൽകിയാൽ നടപടി പൂർത്തിയായി .















