ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരിലേക്കെത്തും. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപ നേരിട്ട് വിതരണം ചെയ്യും. 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണിത്. രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പിഎം കിസാൻ പദ്ധതി ആരംഭിച്ചത്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 15-ാമത്തെ പേയ്‌മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കർഷകർ അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം.
അതിനായി പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക പരിശോധിക്കണം.
https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഇത് പരിശോധിക്കുക. സൈറ്റിൽ പ്രവേശിച്ച ശേഷം ഹോംപേജിൽ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക. അതിനുശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുത്തതിന് ശേഷം ‘Get Report’ ക്ലിക്ക് ചെയ്യുക. അപ്പോൾ കർഷകർക്ക് അവരുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും. 2023 ജൂണിൽ ഫെയ്‌സ് ഓതന്റിക്കേഷൻ ഫീച്ചറോടു കൂടിയ പിഎം-കിസാൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.