തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥ കാരണമാണ് ഷെൻഹുവ-29 കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.എന്നാൽ ആറ് യാർഡുകളും വഹിച്ച് കൊണ്ടുള്ള ഷെൻഹുവ-29 ഇന്ന് ഉച്ചയോടെ പുറംകടലിൽ എത്തുമെന്നാണ് വിവരം.
വിഴിഞ്ഞത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ-29. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായാണ് കപ്പൽ വിഴിഞ്ഞത്തേക്ക് വരുന്നത്. കഴിഞ്ഞമാസം ഒക്ടോബർ 24-നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ പുറപ്പെട്ടത്.
അതേസമയം ഈ മാസം 25നും ഡിസംബർ 15നും വിഴിഞ്ഞത്തേക്ക് കപ്പലുകൾ എത്തും. തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റൻ ക്രെയിനുകളും 24 യാർഡ് ക്രയിനുകളുമാണ് ഇതിലൂടെ വിഴിഞ്ഞം തീരത്ത് എത്തിച്ചേരുന്നത്.