കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ രാത്രിയും ഇന്നുമായും കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നാല് യാത്രക്കാരിൽ നിന്നും 2.3 കിലോ ഗ്രാം സ്വർണം പിടികൂടിയത്.
കെനാജ് സ്വദേശിയായ അബ്ദുൾ ഷഹദിൽ നിന്നും 579 ഗ്രാം സ്വർണം കറിക്കത്തിയുടെ രൂപത്തിലാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനി ഷംനയിൽ നിന്നും 1 കിലോ 160 ഗ്രാം സ്വർണവും സൈനുൽ ആബിദിൽ നിന്ന് 282 ഗ്രാം സ്വർണവും ക്യാപ്‌സ്യൂൾ രൂപത്തിൽ പിടികൂടി. വയനാട് സ്വദേശി റിയാസിൽ നിന്നും 331 ഗ്രാം സ്വർണം അടിവസ്ത്രത്തിലും ജീൻസിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.