തിരുവനന്തപുരം: വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പാലച്ചിറ പുഷ്പക വിലാസത്തിൽ സരുൺ(22) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം.
നരിക്കല്ലു മുക്കിൽ നിന്നും വറ്റപ്ലാമൂട് ജംഗ്ഷനിലേക്ക് ബൈക്കിൽ വരികയായിരുന്ന സരുൺ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സമീപത്തെ ഓടയിലേക്ക് വീണ സരണിനെ ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.