അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ഉത്തർപ്രദേശ്; രാമക്ഷേത്ര പുരോ​ഗതി വിലയിരുത്തി മുഖ്യമന്ത്രി; ചരിത്രമായി അയോദ്ധ്യ മന്ത്രിസഭാ യോഗം 
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരാൻ ഉത്തർപ്രദേശ്; രാമക്ഷേത്ര പുരോ​ഗതി വിലയിരുത്തി മുഖ്യമന്ത്രി; ചരിത്രമായി അയോദ്ധ്യ മന്ത്രിസഭാ യോഗം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 06:12 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായി തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭാ യോ​ഗം നടന്നു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ അയോദ്ധ്യയിലെ ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ നടന്ന യോ​ഗത്തിൽ രാമക്ഷേത്ര പുരോ​ഗതികൾ ചർച്ച ചെയ്തു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടി ചേർക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭക്തിയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന നിരവധി നിർദ്ദേശങ്ങൾ ചരിത്രപരമായ മന്ത്രിസഭാ യോ​​ഗത്തിൽ അം​ഗീകരിച്ചു. അയോദ്ധ്യ തീർത്ഥ വികസന കൗൺസിലിന്റെ രൂപീകരണം സംബന്ധിച്ചും ചർച്ച നടന്നു.

​ഗതാ​ഗത സാധ്യതകൾ പര്യവേഷണം ചെയ്യുന്നതിനായി ഉൾനാടൻ ജലപാത അതോറിറ്റി രൂപീകരിക്കാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അം​ഗീകാരം നൽകി. ജലപാതകൾ വഴി ​ഗതാ​ഗതവും വ്യാപരവും മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പ്രധാന കയറ്റുമതി കേന്ദ്രമാക്കി മാറ്റുന്നതിനുമായാകും അതോറിറ്റി പ്രവർത്തിക്കുകയെന്ന് യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. രാമക്ഷേത്ര മ്യൂസിയത്തിനും മന്ത്രിസഭ പച്ചക്കൊടി വീശി. ഇതിനായി 25 ഏക്കർ സ്ഥലമാണ് അനുവദിക്കുക. ഹൈന്ദവ മതത്തെ കുറിച്ച് യുവതലമുറയിൽ അവബോധം വളർത്തുകയെന്നതാണ് മ്യൂസിയത്തിന്റെ ലക്ഷ്യം. ക്ഷേത്രത്തിന്റെ രൂപകല്പന, നിർമ്മാണം തുടങ്ങി വിവിധ വശങ്ങൾ പ്രദർശിപ്പിക്കുന്ന വ്യത്യസ്ത ഗാലറികൾ മ്യൂസിയത്തിലുണ്ടാകും.

അയോദ്ധ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ഇന്റർനാഷണൽ രാമായണ വേദിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.ഇന്തോ-നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേവിപട്ടൻ ഡിവിഷന്റെ വികസനം ശ്രദ്ധിക്കുന്ന മാ പടേശ്വരി ദേവിപട്ടൻ വികസന കൗൺസിൽ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മുസഫർനഗറിലെ ശുക്രതാളിന്റെ വികസനത്തിനായി ശുകർതീരത്ത് വികാസ് പരിഷത്ത് രൂപീകരിക്കാനുള്ള നിർദേശവും അംഗീകരിച്ചു. ഉത്തരേന്ത്യയിലെ പുണ്യസ്ഥലങ്ങളിൽ പ്രധാനപ്പെട്ടിയടങ്ങളാണ് ഇവ. പ്രതിവർഷം ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്.

ചരിത്രപരമായ മന്ത്രിസഭ യോ​ഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി സഹപ്രവർത്തകർക്കൊപ്പം ഹനുമൻ​ഗർഹിയിൽ ദർശനം നടത്തി. പിന്നാലെ ശ്രീരാമ ജന്മഭൂമി സമുച്ചയവും ശ്രീരാം ലാല വിരാജ്മാനും സന്ദർശിച്ചു. പുരാതന ന​ഗരത്തിൽ മന്ത്രിസഭായോ​ഗം നടത്തിയ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. സർക്കാരിന്റെ ശ്രമങ്ങളും നീക്കങ്ങളും പ്രശംസിക്കപ്പെടേണ്ടതാണെന്ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ മുസ്ലീം പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇഖ്ബാൽ അൻസാരി അഭിപ്രായപ്പെട്ടിരുന്നു.

Tags: CM Yogi adityanathCABINET MEETINGayyodhya
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies