ന്യൂസിലന്‍ഡിന് ഏറ്റവും പ്രതീക്ഷയുള്ള ഭാവി യുവതാരം, ലോകപ്പിലെ അവരുടെ ഏറ്റവും മൂല്യമേറിയ താരമാണ് രചിന്‍ രവീന്ദ്ര. താരം കളിക്കുന്നത് ന്യൂസിലന്‍ഡിന് വേണ്ടിയാണെങ്കിലും താന്‍ ഒരു ഇന്ത്യക്കാരനാണെന്ന് പറയാന്‍ താരം ഒരിക്കലും മടികാണിച്ചിട്ടില്ല. അത് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് കിവീസിന്റെ 22-കാരന്‍
ലോലകകപ്പിനിടെ ബെംഗളുരുവിലെത്തിയ താരം മുത്തശ്ശിയെ കാണാന്‍ അവരുടെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ പരമ്പരാഗതമായി ദൃഷ്ടി ദോഷം തീര്‍ക്കുന്നൊരു ആചാരത്തിന്റെ വീഡിയോയും പുറത്തുവന്നു. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ശത്രുക്കളുടെ കണ്ണ് തട്ടാതിരിക്കാന്‍ പ്രതീകാന്മകമായി കാലങ്ങളായി പിന്തുടരുന്ന ഒരു ചടങ്ങാണിത്.
ലോകകപ്പിൽ 565 റണ്‍സ് നേടിയ രചിന്‍ ടൂര്‍ണമെന്റിലെ മുന്‍നിര സ്‌കോര്‍മാരില്‍ ഒരാളാണ്. താരം സച്ചിന്റെ ഒരു റെക്കോര്‍ഡും കഴിഞ്ഞ മത്സരത്തില്‍ മറികടന്നിരുന്നു.















