ബെഗുസാരായി ; ബിഹാറിലെ ബെഗുസാരായി ജില്ലയിലെ മിഥിലയുടെയും മഗധയുടെയും സംഗമസ്ഥാനമായ സിമരിയ ഗംഗാധാമിൽ വ്യാഴാഴ്ചയാണ് കുംഭ, കൽപവ മേളനടന്നത്. രാജ്യത്തെ സനാതന ധർമ്മ വിശ്വാസികളെ കൂടാതെ മാത്രമല്ല, വിദേശത്ത് നിന്ന് പോലും നിരവധി സനാതനധർമ്മ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കാൻ എത്തിയത് .
നേപ്പാളിൽ നിന്ന് മാത്രം നൂറുകണക്കിന് ഭക്തരാണ് ഇവിടെ എത്തിയത് . ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരും പ്രത്യേക കപ്പലിൽ എത്തി.
‘ ഇന്ത്യ അനുഗ്രഹിക്കപ്പെട്ട രാജ്യമാണ് , ഇന്ത്യയിലെ സനാതന ധർമ്മത്തിന്റെ അനുയായികൾ അനുഗ്രഹീതരും . പാപനാശിനിയായ ഗംഗാ മാതാവ് തന്നെ നനച്ച ഈ ഭാരതഭൂമി അനുഗ്രഹീതമാണ്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്, എന്നാൽ ഇന്ന് എനിക്ക് ഗംഗയിൽ വരാൻ അവസരം ലഭിച്ചു, ഇവിടെ നടന്ന കുംഭമേള അതിശയകരമാണ്.‘ ഫ്രാൻസിൽ നിന്നുള്ള സനാതനവിശ്വാസികളിലൊരാൾ പറഞ്ഞു.
ടൂറിസത്തിന്റെ കാഴ്ചപ്പാടിൽ സിമരിയ ഗംഗാധാം നല്ല സ്ഥലമാണെന്നും അത് കൂടുതൽ ശരിയായ രീതിയിൽ വികസിപ്പിക്കണമെന്നും അവർ പറഞ്ഞു. സിമരിയ പോലൊരു സ്ഥലം സന്ദർശിക്കാൻ അവസരം ലഭിച്ച തങ്ങൾ ഭാഗ്യവാന്മാരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച വ്യക്തിത്വത്തിന് ഉടമയാണ്, അദ്ദേഹത്തിൽ ഇന്ത്യ അഭിമാനിക്കണം. പ്രധാനമന്ത്രി മോദിയുടെ പ്രതിരോധ നയം വളരെ മികച്ചതാണ്. സിമരിയ ധാമിൽ നടക്കുന്ന അടുത്ത കുംഭത്തിന് കുടുംബസമേതം എത്തുമെന്നും ഇവർ പറഞ്ഞു.