തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാൻ ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെ രാജ്ഭവൻ ആണ് ഗവർണറുടെ ആശംസാ സന്ദേശം പുറത്തുവിട്ടത്.
ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ബഹു. ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേര്‍ന്നു :പിആർഒ, കേരള രാജ്ഭവൻ pic.twitter.com/0dskuiQNk1
— Kerala Governor (@KeralaGovernor) November 10, 2023
‘ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച ഐക്യബോധവും സമഷ്ടിസ്‌നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ. എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു” എന്നായിരുന്നു ഗവർണർ ആശംസ സന്ദേശത്തിൽ അറിയിച്ചത്.