തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു. ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡേറ്റ അനലിറ്റിക്‌സ് വിത്ത് എക്‌സൽ, ആമസോൺ ക്ലൗഡ് ഫണ്ടമെന്റൽസ്, ഫ്രണ്ട് -എൻഡ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് വിത്ത് റിയാക്ട്, ജാവ പ്രോഗ്രാമിംഗ് എന്നീ കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യരായ വിദ്യാർത്ഥികൾക്ക് കേരളാ നോളജ് ഇക്കോണമി മിഷന്റെ 70 ശതമാനം സ്‌കോളർഷിപ്പ് ലഭിക്കും. ഇത് ലഭിക്കാത്തതും യോഗ്യരായ മറ്റ് വിദ്യാർത്ഥികൾക്ക് 40 ശതമാനം സ്‌കോളർഷിപ്പ് ഐസിടി അക്കാദമിയും നൽകും. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ ഉണ്ടായിരിക്കുക. ആറ് ആഴ്ചയാണ് കോഴ്‌സിന്റെ കാലാവധി.
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുമെന്നും അധികൃതർ അറിയിച്ചു. നവംബർ 15 വരെ അപേക്ഷിക്കാനാകും. വിശദവിവരങ്ങൾക്ക് info@ictkerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.