ഉടമ അറിയാതെ വാഹനത്തിന് പിഴ വരുന്നതും മറ്റ് രീതികളിൽ ദുരുപയോഗം ചെയ്യുന്നതും ഇപ്പോൾ സർവസാധാരണമായ പ്രശ്നമായി മാറിയിരിക്കുകയാണ്. വാഹനം നിങ്ങളറിയാതെ ഉടമസ്ഥത മാറ്റാതിരിക്കാനും നിങ്ങളുടെ വാഹനം നിങ്ങൾ അറിഞ്ഞു തന്നെ ഉടമസ്ഥത മാറ്റാനും പരിഹാരമുണ്ട്.
ആർസിബുക്കിൽ മൊബൈൽ നമ്പരുമായി ലിങ്ക് ചെയ്യാനുള്ള നിർദ്ദേശങ്ങളുമായി മോട്ടോർ വെഹിക്കിൾ വകുപ്പ്. ഉടമസ്ഥൻ അറിയാതെ ഉടമസ്ഥത മാറ്റാതിരിക്കാനും ഉടമസ്ഥത മാറ്റുന്നതിനും വാഹന ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ PARIVAHAN സൈറ്റിൽ വാഹന വിവരങ്ങൾക്കൊപ്പം ചേർക്കണം.
ടാക്സ് അടയ്‌ക്കാനും, രജിസ്‌ട്രേഷൻ പുതുക്കാനും മറ്റ് സേവനങ്ങൾ ലഭ്യമാകാനും മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഇതിനായി PARIVAHAN സൈറ്റിൽ mobile number update മോഡ്യൂൾ സജ്ജീകരിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിൽ ഇത് ഓൺലൈൻ ആയി പൂർത്തിയാക്കാവുന്നതാണ്.
RC യിലെയും ആധാറിലെയും പേരും വിലാസവും തമ്മിൽ അൻപത് ശതമാനത്തിലധികം വ്യത്യാസം ഉണ്ടെങ്കിൽ ഈ മോഡ്യൂൾ വഴി ചെയ്യാൻ കഴിയണമെന്നില്ല. ഇത്തരം സാഹചര്യത്തിൽ തൊട്ടടുത്ത് കാണുന്ന ‘update mobile number done at RTO’ എന്ന മോഡ്യൂൾ വഴി രേഖകൾ അപ്‌ലോഡ് ചെയ്ത് R T ഓഫീസിലേക്ക് ഓൺലൈൻ ആയി നൽകി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി വെള്ള പേപ്പറിലുള്ള ഒരു അപേക്ഷ, RC, mobile നമ്പർ ലിങ്ക് ചെയ്ത eadhar എന്നിവ അപ്‌ലോഡ് ചെയ്ത് നൽകിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് ivahan.gov.in/parivahan/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.















