എറണാകുളം: പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് പൊളിച്ചു നീക്കി നഗരസഭ. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പെരുമ്പാവൂരിൽ നിർമ്മിച്ച സെറ്റാണ് നഗരസഭയുടെ നിർദ്ദേശത്തെ തുടർന്ന് പൊളിച്ചു നീക്കിയത്. വയൽ നികത്തിയ സ്ഥലത്താണ് പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയുള്ള സെറ്റ് നിർമ്മിച്ചത്.
പെരുമ്പാവൂർ കരാട്ടുപ്പള്ളിക്കരയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സിനിമാ സെറ്റ് നിർമ്മിച്ചത്. വയൽ നികത്തിയ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരാണ് പരാതി നൽകിയത്. നാട്ടുകാരുടെ പരാതി ലഭിച്ചതോടെ പരിശോധന നടത്തിയ ശേഷം നിർമ്മാണം നിർത്തി വെയ്‌ക്കാൻ നഗരസഭ നിർദ്ദേശിക്കുകയായിരുന്നു. സിനിമ സെറ്റിടാൻ സ്ഥലത്തിന്റെ ഉടമസ്ഥനോ സിനിമാ പ്രവർത്തകരോ അനുമതി വാങ്ങിയിരുന്നില്ല എന്ന് നഗരസഭാ അദ്ധ്യക്ഷൻ പറഞ്ഞു.