ന്യൂഡൽഹി : ദീപാവലി ആശംസകൾ നേർന്ന് ആപ്പിൾ സിഇഒ ടിം കുക്ക് . ഗംഗാഘട്ടിലെ ആരതിയുടെ ചിത്രം പങ്ക് വച്ചായിരുന്നു ആശംസ . ഒപ്പം ‘ നിങ്ങളുടെ ആഘോഷങ്ങൾ ഐശ്വര്യവും സന്തോഷവും കൊണ്ട് നിറയട്ടെ, ‘ എന്നും അദ്ദേഹം കുറിച്ചു. നിരവധി ഇന്ത്യക്കാരാണ് ടിം കുക്കിന്റെ ആശംസയ്‌ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത് .
അടുത്തിടെ, ടിം കുക്ക് ഇന്ത്യയെ ആപ്പിളിന്റെ വളരെ ആകർഷകമായ വിപണിയെന്നാണ് വിശേഷിപ്പിച്ചത് . സെപ്തംബർ പാദത്തിൽ ആപ്പിളിന്റെ മൊത്തത്തിലുള്ള വരുമാനം മുൻ പാദത്തേക്കാൾ കുറവായിരുന്നു, എന്നാൽ ഇന്ത്യയിലെ വരുമാനം എക്കാലത്തെയും ഉയർന്ന റെക്കോർഡാണ് . സെപ്റ്റംബർ പാദത്തിൽ ആപ്പിളിന്റെ വരുമാനം 89.5 ബില്യൺ ഡോളറാണ്.
2022-23 സാമ്പത്തിക വർഷത്തിൽ ആപ്പിൾ ഇന്ത്യയിൽ മൊത്തം ₹ 49,321 കോടി വരുമാനം ഉണ്ടാക്കി. കമ്പനിയുടെ ഉൽപ്പന്ന വിൽപനയിൽ 48% വർധനയുണ്ടായതാണ് വരുമാനത്തിൽ ഈ വർധനവിന് കാരണം. ഈ കാലയളവിൽ അറ്റാദായം 76 ശതമാനം ഉയർന്ന് 2,229 കോടി രൂപയായി.















