ഭോപ്പാൽ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ കോൺഗ്രസ് അവരുടെ വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിലെ ബെരാസിയയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചൗഹാൻ.
മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് സംസ്ഥാനത്തിന് പുറത്തുള്ള ആളാണ്. അതിനാൽ വിശ്വസിക്കാൻ സാധിക്കില്ല. കോൺഗ്രസ് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. തെറ്റായ വാഗ്ദാനങ്ങൾ നൽകി അവർ ജനങ്ങളെ കബളിപ്പിക്കുകയാണ്. കമൽനാഥ് ഇവിടെ ജനിച്ചയാളല്ല, ഇവിടെ ജനിച്ചു വളർന്നത് കൊണ്ട് തന്നെ ഞങ്ങൾ ഇവിടുത്തെ ജനങ്ങളോടുള്ള വാഗ്ദാനങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
കമൽ നാഥ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ വികസന പ്രവർത്തനങ്ങൾക്ക് പണത്തിന്റെ കുറവുണ്ടായിരുന്നു. എന്നാൽ ഞാൻ പറയുന്നു വികസന പ്രവർത്തനങ്ങൾക്ക് ഒരു കുറവ് വരുത്താനും എനിക്ക് കഴിയില്ല. തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുമെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകുകയാണെന്നും ചൗഹാൻ പറഞ്ഞു.