മലപ്പുറം : തിരൂര്‍ സ്റ്റേഷനില്‍ വന്ദേഭാരതിന് മുന്നിലൂടെ പാളം മുറിച്ചുകടന്ന ആള്‍ക്കെതിരെ ആര്‍പിഎഫ് കേസെടുത്തു. രക്ഷപെട്ടതിന് പിന്നാലെ ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോയ യാത്രക്കാരന്‍ തുടര്‍ന്ന് ഒറ്റപ്പാലത്തേക്ക് ട്രെയിന്‍ കയറിയിരുന്നു. സംഭവത്തില്‍ ആര്‍ പി എഫ് അന്വേഷണം തുടങ്ങി.
വയോധികനെ കണ്ടെത്താൻ ലോക്കൽ പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആര്‍ പി എഫ് ശേഖരിച്ചു. വയോധികനെ കണ്ടെത്തി മൊഴിയെടുക്കുമെന്നും കേസ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടിയുണ്ടാകുമെന്നും ആര്‍ പി എഫ് അറിയിച്ചു.
തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടന്ന വയോധികൻ ട്രെയിൻ ഇടിക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതിന്‍റെ വീഡിയോ ഇന്നലെയാണ് പ്രചരിച്ചത്. ഒറ്റപ്പാലം സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തിരൂർ റെയിൽവേ സ്റ്റേഷനിലുടെ വന്ദേ ഭാരത് ട്രെയിൻ കടന്ന് പോകുന്ന സമയത്താണ് ഇയാൾ ട്രാക്ക് മുറിച്ച് പ്ലാറ്റഫോമിലേക്ക് കയറിയത്. കുതിച്ച് വരുന്ന ട്രെയിനിന് മുന്നില്‍ നിന്നും സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.















