കാസർകോട്: വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ പ്രധാന അദ്ധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടമല എംജിഎം യുപി സ്കൂളിലെ പ്രധാന അദ്ധ്യാപിക ഷേർളി ജോസഫിന്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്.
ഒക്ടോബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുടി നീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് സ്കൂൾ അസംബ്ലിക്കിടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി പ്രധാന അദ്ധ്യാപിക ബലമായി മുറിച്ചെന്നാണ് പരാതി. അദ്ധ്യാപികയ്‌ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.















