ചെന്നൈ : നിശ്ചിത സമയത്തിനപ്പുറം പടക്കം പൊട്ടിച്ചെന്നാരോപിച്ച് ചെന്നൈ പോലീസ് 581 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു . രാവിലെ 6-7 നും വൈകുന്നേരം 7-8 നും ഇടയിൽ പടക്കം പൊട്ടിക്കണമെന്ന് ചെന്നൈ പോലീസ് നിർദേശിച്ചിരുന്നു . എന്നാൽ ഈ സമയത്തിന് ശേഷവും പലരും പടക്കം പൊട്ടിച്ചതായാണ് കേസ് .
ദീപാവലി ദിനത്തിൽ 2 മണിക്കൂർ മാത്രം പടക്കം പൊട്ടിക്കാൻ അനുവദിക്കണമെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പടക്കങ്ങളുമായി ബന്ധപ്പെട്ട് ആകെ 581 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചെന്നൈ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിൽ 554 കേസുകളും സമയപരിധിക്ക് പുറത്ത് പടക്കം പൊട്ടിച്ചതിന് 19 കേസുകളും ഉയർന്ന ശബ്ദമുള്ള പടക്കങ്ങൾ കത്തിച്ചതിന് 8 കേസുകളും പടക്കം വിറ്റതിന് 8 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തമിഴ്‌നാട് പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പടക്കം പൊട്ടിക്കുന്നവരെ പിടികൂടാൻ ചെന്നൈ പോലീസ് പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായും റിപ്പോർട്ടുണ്ട് .















