പാകിസ്താന്റെ തോല്‍വി വിശകലനം ചെയ്യുന്നതിനിടെ ചാനല്‍ ചര്‍ച്ചയില്‍ ഐശ്വര്യ റായിയുടെ പേര് വലിച്ചിഴച്ച പാക് മുന്‍താരം വിവാദത്തില്‍. അബ്ദുള്‍ റസാഖിനെയാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ തൊലിയുരിക്കുന്നത്. മുന്‍താരങ്ങളായ
ഷാഹിദ് അഫ്രീദി, ഉമര്‍ ഗുല്‍ തുടങ്ങിയവര്‍ക്കൊപ്പം പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു പരാമര്‍ശം.
ഈ ഐശ്വര്യയുടെ ഉപമയില്‍ അഫ്രീദി കൈയ്യടിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പിസിബി ബോര്‍ഡിനെ വിമര്‍ശിക്കാനുള്ള ശ്രമമാണ് വിവാദത്തിലായത്.
‘ നായകനെന്ന നിലയില്‍ വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യങ്ങളുമുള്ള താരമായിരുന്നു യൂനിസ് ഖാന്‍. അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴില്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. ഇവിടെയുള്ളവര്‍ പാകിസ്താന്‍ ടീമിന്റെയും ബോര്‍ഡിന്റെയും ഉദ്ദേശ ശുദ്ധിയെക്കുറിച്ചാണ് സംസരിക്കുന്നത്. അത് എത്രത്തോളമുണ്ട്..?
സത്യത്തില്‍, മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ടോ..?ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല’-റസാഖ് പറഞ്ഞു.
Shameful example given by Abdul Razzaq. #AbdulRazzaq #CWC23 pic.twitter.com/AOboOVHoQU
— Shaharyar Ejaz 🏏 (@SharyOfficial) November 13, 2023
“>