പ്രധാനമന്ത്രിയ്‌ക്ക് നേരെ അധിക്ഷേപ പരാമർശം; കെജ്‌രിവാളിനും പ്രിയങ്കയ്‌ക്കും ഇലക്ഷൻ കമ്മീഷൻ നോട്ടീസ്

Published by
Janam Web Desk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപമാനകരവും അപകീർത്തികരവുമായ പരാമർശം നടത്തിയതിയതിനെ തുടർന്ന് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ കെജ്‌രിവാളിനും കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയ്‌ക്കും ഇലക്ഷൻ കമ്മീഷൻ നോട്ടീസ്. സമൂഹമാദ്ധ്യമത്തിലുടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിനെ തുടർന്നാണ് കെജ്‌രിവാളിന് നോട്ടീസ് അയച്ചിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് പ്രിയങ്കയ്‌ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

സമൂഹമാദ്ധ്യമത്തിലൂടെ പ്രധാനമന്ത്രിക്ക് നേരെ അപകീർത്തികരമായ പരാമർശം നടത്തുകയായിരുന്നു ആംആദ്മി പാർട്ടി. അതേപോലെ, നരേന്ദ്രമോദി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചുവെന്ന അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുയായിരുന്നു പ്രിയങ്ക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആംആദ്മി പാർട്ടി അധിക്ഷേപകരമായ വീഡിയോ ക്ലിപ്പുകളും പരാമർശങ്ങളും പോസ്റ്റ് ചെയ്യുന്നതായി കാണിച്ച് നവംബർ 10 ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മദ്ധ്യപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രിക്കെതിരെ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ പ്രസ്താവനകൾ നടത്തിയെന്ന ബിജെപിയുടെ പരാതിയിൽ വ്യാഴാഴ്ച രാത്രി 8 മണിക്കകം പ്രിയങ്ക വിശദീകരണം നൽകണം. ഇത് സംബന്ധിച്ച് ബിജെപി കമ്മീഷനെ സമീപിക്കുകയായിരുന്നു.

Share
Leave a Comment