ന്യൂഡൽഹി: പ്രതിരോധ സേനയുടെ ഭാഗമാകാനൊരുങ്ങി സോണിക്ക് വേഗതയുള്ള നിർഭയ് ക്ലാസ് ലോംഗ്- റേഞ്ച് ക്രൂയിസ് മിസൈലുകൾ. 1000 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കാൻ സഹായിക്കുന്ന നിർഭയ് മിസൈലുകൾ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.
മൂന്ന് സേനകൾക്കും ഉപയോഗിക്കപ്പെടുത്താൻ കഴിയും വിധത്തിലാണ് ഇവയുടെ നിർമ്മാണം. സേനയ്‌ക്ക് മുതൽക്കൂട്ടാകും നിർഭയ് മിസൈലുകൾ. സംഘർഷ സമയങ്ങളിൽ ശത്രുവിനെ ചെറുത്തുനിൽക്കാന്നതിനായി ആയിരം കിലോമീറ്റർ പരിധി വരെ സഞ്ചരിക്കാൻ കഴിയും. കമാൻഡർമാർക്ക് ഓപ്ഷനുകൾ നൽകാനും അതുവഴി മികച്ച പ്രതിരോധം തീർക്കാനും നിർഭയ് മിസൈലുകൾക്ക് കഴിയും. ബ്രഹ്മോസ് മിസൈലുകൾക്കൊപ്പമാകും വിന്യാസം. പ്രതിരോധ സേന പടിപടിയായി സൃഷ്ടിക്കുന്ന റോക്കറ്റ് ഫോഴ്സിന്റെ ഭാഗമായിരിക്കും നിർഭയ് മിസൈലുകൾ.