കഴിഞ്ഞ ദിവസമാണ് ആലുവയിലെ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാകിന് വധശിക്ഷ വിധിച്ചത്. ഇപ്പോഴിതാ, ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ സ്വപ്ന വിധി എന്താണെന്നാണ് നടൻ പറയുന്നത്. അക്ഷരങ്ങൾ കൊണ്ട് കൊന്നാലും ആ പ്രതികൾ പിന്നെയും വർഷങ്ങൾ ജീവിക്കുമെന്നാണ് ഹരീഷ് പേരടി പറയുന്നത്. കേരളത്തിലെ വിവിധ ജയിലുകളിലായി വധ ശിക്ഷ കാത്ത് 16 പേരാണ് സുഖവാസത്തിൽ കഴിയുന്നത്. ഇത്തരത്തിലുള്ളവർക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തിൽ 26 തൂക്കികൊലകൾ നടന്നത്രേ…1991-ലെ റിപ്പർ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വർഷങ്ങളായി കേരളത്തിൽ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്…പക്ഷെ കേരളത്തിലെ പൂജപ്പുര,വിയ്യൂർ,കണ്ണൂർ എന്നി മൂന്ന് ജയിലുകളിലായി 16 പേർ വധശിക്ഷ കാത്ത് വർഷങ്ങളായി സുഖവാസത്തിലാണത്രേ…വിധിന്യായത്തിലെ അക്ഷരങ്ങൾ കൊണ്ട് കൊന്നാലും ആ പ്രതികൾ പിന്നെയും വർഷങ്ങൾ ജീവിക്കുമെന്നതാണ് നിലവിലെ യാഥാർത്ഥ്യം…പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തർക്കവും എന്ന് എനിക്കറിയില്ല…ഇനി എന്റെ സ്വപ്നത്തിലെ വിധി..അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാൽക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗിംകാവയവം പ്രഗൽഭരായ ഡോക്ടർസിന്റെ സാന്നിധ്യത്തിൽ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലിൽ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടുക …രണ്ട് ദിവസത്തിനുള്ളിൽ അവൻ ഹാർട്ടറ്റാക്ക് വന്ന് മരിച്ചോളും…വധശിക്ഷയെ എതിർക്കുന്ന ബുദ്ധിജീവികൾക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി…