എറണാകുളം: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയായ ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതി വിധിയ്‌ക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. ഒരു ലക്ഷം രൂപയുടെ ജാമ്യവ്യവസ്ഥയിലും പാലക്കാട് റവന്യൂ ജില്ലാ പരിധിയിൽ പ്രവേശിക്കരുത് എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലുമാണ് ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചത്.
ശിക്ഷ മരവിപ്പിക്കണം എന്ന 12 പ്രതികളുടെ ഉപഹർജി കോടതി തള്ളി. നിയമവിരുദ്ധ സംഘം ചേരലിൽ പ്രതിയ്‌ക്ക് പങ്കില്ലെന്ന് നിരീക്ഷിച്ചാണ്കോടതിയുടെഉത്തരവ് വന്നത്. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിയ്‌ക്ക് ജാമ്യത്തിൽ പുറത്തിറങ്ങാം. എല്ലാ പ്രതികളുടെയും അപ്പീലിൽ വാദം പിന്നീട് നടക്കും.