ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് മറികടന്ന കോലിയെ പ്രശംസിച്ച് പാകിസ്താന്‍ മുന്‍ താരം വസിം അക്രം. സെമിയില്‍ 117 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇന്ത്യ 70 റണ്‍സിന് മത്സരം വിജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രശംസയുമായി താരം രംഗത്തെത്തിയത്.
‘സച്ചിന്‍ 49-ാം സെഞ്ച്വറി കുറിച്ചപ്പോള്‍, ഞാന്‍ കരുതി അത് ആരെക്കൊണ്ടും തൊടാനാവില്ലെന്ന്. പക്ഷേ വിരാട് കോലിയെ നോക്കൂ. അയാള്‍ അത് വളരെ പെട്ടെന്ന് മറികടന്നു’- അക്രം എ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
‘അദ്ദേഹത്തിന്റെ സമര്‍പ്പണവും റണ്‍സിന് വേണ്ടിയുള്ള ആര്‍ത്തിയും ഒരിക്കലും സംതൃപ്തി വരാത്ത മനോഭാവവുമാണ് ഈ വിജയങ്ങള്‍ക്ക് പിന്നില്‍’- ഷൊയ്ബ് മാലിക് പറഞ്ഞു.