പെൻഷൻ നഷ്ടമായതിനെ തുടർന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച മറിയകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരീഷ് പേരടി. ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കുമെന്നായിരുന്നു പേരടിയുടെ വാക്കുകൾ.
സാധാരണക്കാരുടെ നികുതികൊണ്ട് എത്ര കോടിയുടെ വണ്ടിയിൽ യാത്ര ചെയ്താലും ആ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
‘ഈ നവകേരള പിച്ചച്ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും…സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങൾ എത്ര കോടിയുടെ കക്കൂസ് വണ്ടിയിൽ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും…അത്രയും തീക്ഷണമാണ് ആ നോട്ടം…ഒർജിനൽ കേരള മാതാ…മറിയകുട്ടിയമ്മയോടൊപ്പം.’ – ഹരീഷ് പേരടി.