വലുപ്പത്തിന്റെ കാര്യത്തിൽ കേരളത്തേക്കാളും തീരെ ചെറുത് എന്നാൽ കേരളത്തെ പോലെ സാമ്പത്തിക പ്രതിസന്ധിയെ കടമോ ഇല്ല. ഉള്ളത് കണക്കില്ലാത്ത സമ്പത്ത്. പ്രകൃതി സമ്പത്ത് കൊണ്ട് അനുഗ്രഹീതമായ ഒരു രാജ്യം. ആ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കുന്നത് കോടിക്കണക്കിന് രൂപ വില വരുന്ന അമൂല്യ രത്നങ്ങൾ. മുകളിൽ പറഞ്ഞ വിശേഷണങ്ങൾ എല്ലാം കൂടി ചേർന്ന നാടാണ് ആഫ്രിക്കൻ രാജ്യമായ ലെസോത്തൊ. ഈ രാജ്യത്തെ കുറിച്ച് പുറം ലോകത്തിന് അധികം അറിവില്ലെങ്കിലും ഇവിടത്തെ പ്രകൃതി ദത്തമായ രത്നങ്ങൾ ലോക പ്രശസ്തമാണ്. കുറച്ചു വർഷം മുൻപ് ഇവിടുന്ന് ഖനനം ചെയ്തെടുത്ത രത്നത്തിന്റെ മൂല്യം. 100 കോടിരൂപയായിരുന്നു.
കിങ്ങ്ഡം ഓഫ് ലെസോത്ത എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ വിസ്തീർണ്ണം 30,000 ചതുരശ്ര കി.മീ മാത്രമാണ്. ഈ രാജ്യത്ത് ആകെ 20ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്. കേരളത്തിന്റെ വലുപ്പവും ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ തീരെ ചെറുതാണ് ലെസോത്തൊ. ഇവിടത്തെ പ്രദേശിക ഭാഷ സോട്ടോയാണ്. നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് കോളനിയായിരുന്ന ഇവിടം 1966 ലാണ് സ്വതന്ത്ര്യമാകുന്നത്. ബ്രിട്ടീഷുകാർ ഇതിനെ ബാസുട്ടോലാന്റ് എന്നാണ് വിളിച്ചിരുന്നത്. ഈ രാജ്യത്തിന്റെ നാലു വശവും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട് കിടക്കുന്നത്.
എത്ര ഖനനം ചെയ്തെടുത്താലും അവസാനിക്കാത്ത അത്ര അമുല്യ രത്നങ്ങളം വജ്രങ്ങളും ഇപ്പോഴും ഇവിടെയുണ്ട്. ലെസോത്തോയിലെ പ്രധാന ആകർഷണമാണ് ലെത്സങ് ഖനി. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഖനി കൂടിയാണിത്. 3100 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജെം ഡയമൺഡ്സും ലെസോത്തോ സർക്കാരും ചേർന്നാണ് ഈ ഖനിയുടെ നടത്തിപ്പ്. രത്നങ്ങളുടെ വലുപ്പത്തിന്റെ കാര്യത്തിൽ ഏറെ പ്രസിദ്ധമാണ് ലെത്സങ് ഖനി. ലോകത്തിൽ എറ്റവും കൂടുതൽ വിവ ലഭിക്കുന്ന രത്നങ്ങളും വജ്രങ്ങളും ഇവിടെ നിന്നാണ് കുഴിച്ചെടുക്കുന്നത്.
മുൻപ് ഇവിടെ നിന്നും 442 കാരറ്റ് വജ്രം കുഴിച്ചെടുത്തിട്ടുണ്ട്. 18 മില്യൺ അമേരിക്കൻ ഡോളറിനു മുകളിൽ അതായത് 130 കോടിയിലധികം ഇന്ത്യൻ രൂപയാണ് ഇതിനു വിലമതിക്കുന്നത്. ഒരു ഗോൾഫ് ബോളിനേക്കാളും വലുപ്പം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ വജ്രം ഏറ്റവും വലിയ പ്രകൃതിദത്ത വജ്രങ്ങളിൽ ഒന്നുകൂടിയാണ്. രണ്ടു വർഷം മുൻപ് ഇവിടെ നിന്നും 910 കാരറ്റ് വജ്രവും ലഭിച്ചിരുന്നു. 290 കോടി ഇന്ത്യൻ രൂപയാണ് അതിന്റെ മൂല്യം.