ഹരിദ്വാർ : ഹരിദ്വാറിൽ പുണ്യഘട്ടിന് സമീപം മാംസ വിൽപ്പന ഹരിദ്വാറിലെ ആര്യ ചൗക്കിലെ ജ്വാലപൂരിലാണ് ആട്, കോഴി എന്നിവയുടെ മാംസം വിൽക്കുന്ന കടകൾ, നോൺ വെജ് ഫുഡ് കൗണ്ടറുകൾ എന്നിവ ആരംഭിച്ചിരിക്കുന്നത് . ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ് .
ഹരിദ്വാറിന് സമീപം മദ്യം, മുട്ട, മാംസം മുതലായവയുടെ വിൽപനയ്‌ക്ക് നിയന്ത്രണമുണ്ട് . എന്നാൽ അതെല്ലാം അട്ടിമറിച്ചാണ് ഇത്തരം കടകൾ ആരംഭിച്ചിരിക്കുന്നത് . മുൻപും ഇത്തരം വ്യാപാരങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു .
സനാതൻ രക്ഷക് അഖാരയും മഠം ആശ്രമവും ഇവിടെ സ്ഥിതി ചെയ്യുന്നതിനാൽ, ഹരിദ്വാർ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി കണക്കാക്കപ്പെടുന്നു. ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏഴു പുണ്യസ്ഥലങ്ങളിൻ ഒന്നായാണ് ഹരിദ്വാർ കണക്കാക്കപ്പെടുന്നത് . അതുകൊണ്ട് തന്നെ പുണ്യഘട്ടിന് സമീപത്തെ ഇത്തരം മാംസവ്യാപാര കേന്ദ്രങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നാണ് ഗംഗാ സഭ അടക്കമുള്ള ഹിന്ദു സംഘടനകൾ ആവശ്യപ്പെടുന്നത്. ചിതാഭസ്മം നിമജ്ജനം ചെയ്യാൻ ഉൾപ്പെടെ ഹിന്ദുക്കൾ തേടിയെത്തുന്ന ഹരിദ്വാറിന്റെ പവിത്രത നഷ്ടപ്പെടുത്തരുതെന്ന ആവശ്യവുമായി പുരോഹിതന്മാരും രംഗത്തെത്തിയിട്ടുണ്ട് .















