മുഹമ്മദ് റിസ്വാന് പിന്നാലെ ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ പാലസ്തീന് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. എക്‌സിലൂടെയാണ് ബാബര്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചത്. പാലസ്തീന്‍ പതാകയുമായി ഇരിക്കുന്ന കുട്ടിയുടെ ചിത്രത്തിനൊപ്പം ഇത് പ്രാര്‍ത്ഥനയ്‌ക്കുള്ള സമയമാണെന്നും താരം കുറിച്ചിട്ടുണ്ട്
നേരത്തെ ലോകകപ്പിനിടെ പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാന് പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഈ സെഞ്ച്വറിയും വിജയവും ഗാസയിലെ എന്റെ സഹോദരങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും താരം പോസ്റ്റില്‍ അറിയിച്ചിരുന്നു. ഗ്രൗണ്ടില്‍ നിസ്‌കാരം നടത്തിയ താരത്തിനെതിരെ വിമര്‍ശനങ്ങളും രൂക്ഷമായിരുന്നു.
എന്നാല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ട ശേഷമായിരുന്നു ബാബറിന്റെ പിന്തുണ പ്രഖ്യാപിക്കല്‍. ലോകകപ്പില്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്താതിരിക്കാനാണ് താരം ശ്രമിച്ചതെന്നാണ് പാകിസ്താന്‍ ആരാധകരുടെ വാദം.
اے خاصہ خاصان رسل وقت دعا ہے
امت پہ تیری آ کے عجب وقت پڑا ہے#Gaza pic.twitter.com/nqwMAib7ww— Babar Azam (@babarazam258) November 17, 2023
“>