അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ അടുത്തിരിക്കെ, ക്ഷേത്രത്തെ അവഹേളിച്ചു കൊണ്ടുള്ള മുൻ പാക് ക്രിക്കറ്റ് ക്യാപ്റ്റന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. പുതിയ രാമക്ഷേത്രം ഹിന്ദുക്കളെ മുസ്ലീങ്ങളാക്കുമെന്ന് മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് അവകാശപ്പെടുന്നത്.
“അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്ന ഹിന്ദുക്കൾ മുസ്ലീങ്ങളായി പുറത്തുവരും. നമ്മുടെ വേരുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നവരിൽ നമ്മുടെ വിശ്വാസം (ഇസ്ലാം) അതിന്റെ വെളിച്ചം വീശുമെന്ന് ഞാൻ ഉറച്ചു വിശ്വാസിക്കുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിലൂടെ മോദി തെറ്റ് ചെയ്തു, പക്ഷേ അത് നമുക്ക് ഒരു അനുഗ്രഹമായി പ്രവർത്തിക്കും. മുസ്ലീങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്ന സ്ഥലമായിരിക്കും അത്. എനിക്ക് അല്ലാഹുവിൽ പൂർണ വിശ്വാസമുണ്ട്, മിയാൻദാദ് പറയുന്നു.
2020 ഓഗസ്റ്റ് 8 ന് പ്രധാനമന്ത്രി നടത്തിയ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്‌ക്ക് മൂന്ന് ദിവസത്തിന് ശേഷമാണ് മിയാൻദാദ് വിവാദ വീഡിയോ പുറത്തുവിട്ടത്. രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത് മാസങ്ങൾക്ക് മുമ്പാണ് വീഡിയോ വീണ്ടും പാക് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അടുത്ത വർഷം ജനുവരി 22 നാണ് പ്രതിഷ്ഠാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ പാക്കിസ്താനികളും മുൻ പാക് ക്രിക്കറ്റ് താരങ്ങളും വിവിദമായ പ്രസ്താവനകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. പാക് ക്രിക്കറ്റ് താരങ്ങൾ വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന പഴയ വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട് . ന്യൂസിലൻഡിനെതിരായ സെമിഫൈനലിന് മുന്നോടിയായി ഇന്ത്യ പിച്ച് മാറ്റിയതായി പാക് സോഷ്യൽ മീഡിയയിൽ കിംവദന്തികൾ ഉണ്ടായിരുന്നു, എന്നാൽ ക്രിക്കറ്റ് ഭരണ സമിതിയായ ഐസിസി അത് പാടെ തള്ളിക്കളഞ്ഞിരുന്നു.















