റായ്പൂർ: ഛത്തീസ്ഗഡിലെ ഗരിയബാന്ദിൽ കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. ഐടിബിപി ഹെഡ് കോൺസ്റ്റബിൾ ജോഗീന്ദർ സിംഗാണ് കമ്യൂണിസ്റ്റ്് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോളിംഗ് കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ കമ്യൂണിസ്റ്റ് ഭീകരർക്കായുളള തിരച്ചിൽ സൈന്യം ഊർജ്ജിതമാക്കി.
ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ച് വരെയാണ് നടന്നത്. കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുളള ബിന്ദ്രാൻവാഗഡിലെ അഞ്ച് പോളിംഗ് ബൂത്തുകളിൽ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെയായിരുന്നു പോളിംഗ്.