ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചാണ് വധിച്ചത് . സൈന്യത്തിന്റെ ഈ നീക്കത്തിൽ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത് . കശ്മീരിലെ ഷോപ്പിയാൻ സ്വദേശികളായ ഈ ഭീകരർ PAFF, TRF എന്നിവയുമായി ബന്ധമുള്ളവരാണ്.
ഷോപ്പിയാൻ നിവാസിയായ ഡാനിഷ് അഹമ്മദ് തോക്കർ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ . 2022 മാർച്ച് മുതൽ ടിആർഎഫിൽ ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങൾ നടത്താൻ തയ്യാറെടുക്കുകയായിരുന്നു തോക്കർ.
കശ്മീരിലെ കുൽഗാം നിവാസിയായ യാസിൽ ബിലാൽ ഭട്ടാണ് രണ്ടാമതായി കൊല്ലപ്പെട്ടത് . 2022 മെയ് 5 മുതൽ ഇയാൾക്ക് തീവ്രവാദ സംഘടനയായ ടിആർഎഫുമായി ബന്ധമുണ്ടായിരുന്നു.ഷോപ്പിയാനിലെ താമസക്കാരനായിരുന്ന സമീർ അഹമ്മദ് ഷെയ്ഖ് 2021 ഓഗസ്റ്റ് 3 മുതൽ ഭീകര സംഘടനയായ PAFF മായി ബന്ധപ്പെട്ടിരുന്നു. 2023 ജൂലൈ 13 മുതൽ തീവ്രവാദ സംഘടനയായ ടിആർഎഫുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വന്നയാളാണ് ഹൻസുള്ള യാക്കൂബ് ഷാ.ഷോപ്പിയാനിലെ താമസക്കാരനും ടിആർഎഫിന്റെ ചാവേർ ആക്രമണങ്ങളുടെ സൂത്രധാരനുമായിരുന്നു കൊല്ലപ്പെട്ട ഉബേദ് അഹമ്മദ് പദ്ദർ
കുൽഗാം പോലീസിന്റെയും സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഈ ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പോലീസ്, ആർമിയുടെ 34 രാഷ്‌ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവയുടെ സംഘങ്ങൾ സംയുക്ത ഓപ്പറേഷൻ നടത്തുകയായിരുന്നു.















