ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായുമലിനീകരണ തോത് കുറയുന്നതായി റിപ്പോർട്ടുകൾ. 467 ഉണ്ടായിരുന്ന തോത് നിലവിൽ 398 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചയിലേറെയായി 400-ന് മുകളിലാണ് വായുമലിനീകരണ തോത് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അയൽ ജില്ലകളിൽ വൈക്കോൽ കത്തിക്കുന്നത് തുടരുന്നതിനാൽ വിഷപ്പുകയ്‌ക്ക് ശമനമില്ല.
വയോധികരും, കുട്ടികളുമടക്കമുള്ളവർ വളരെ ഏറെ ബുദ്ധിമുട്ടുകയാണ്. പുറത്ത് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. ഡൽഹിയിൽ മാത്രമല്ല അടുത്ത് മറ്റ് ജില്ലകളിലും വായു മലിനീകരണം വർദ്ധിക്കുകയാണ്. നിലവിൽ പഞ്ചാബ്, ഹരിയാന പോലെയുള്ള ജില്ലകളിൽ വൈക്കോൽ കത്തിക്കുന്നത് തടയാനും അതിനെതിരെ കർശന നടപടിയെടുക്കാനും ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങളെ മറികടന്ന് കൊണ്ടാണ് കർഷകർ വൈക്കോലുകൾക്ക് തീയിടുന്നത്.















