അഹമ്മദാബാദ് : ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടിനാണ് ഫൈനല്‍ . ഓരോ ക്രിക്കറ്റ് ആരാധകനും ആ തീ പാറുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് .
ഇപ്പോൾ ഇന്ത്യൻ ടീം ലോകകപ്പ് നേടിയാൽ നൽകുന്ന പാരിതോഷികത്തെ കുറിച്ച് അറിയിച്ചിരിക്കുകയാണ് രാജ്‌കോട്ട് താലൂക്കിലെ സർപഞ്ച് അസോസിയേഷൻ മുൻ പ്രസിഡന്റും ഗഡ്ക ഗ്രാമപഞ്ചായത്ത് മുൻ സർപഞ്ചും ജില്ലാ ബിജെപി നേതാവുമായ കെയൂർ ധോലരിയ . കോച്ചടക്കം ടീമിലെ എല്ലാ കളിക്കാർക്കും , അംഗങ്ങൾക്കും ലക്ഷങ്ങൾ വിലയുള്ള ഇൻഡസ്ട്രിയൽ പ്ലോട്ടാണ് സമ്മാനമായി നൽകുക.
ആധുനിക സൗകര്യങ്ങളോടുകൂടിയ ശിവം ജെമിൻ ഇൻഡസ്ട്രിയൽ സോണിലാണ് പ്ലോട്ടുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ക്രിക്കറ്റ് ബോർഡിന്റെ അനുമതിയടക്കം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും ഇന്ത്യൻ ടീമിന് സമ്മാനം നൽകുക.
ലോകകപ്പിൽ ഇന്ത്യൻ ടീം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച് അഭിമാനമായി കെയൂർ ധോലരിയ . ഫൈനലിൽ ഇന്ത്യൻ ടീം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ നേരിടുമ്പോൾ ഇന്ത്യൻ ടീമിന്റെ ആവേശം വർധിപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് എത്താൻ പോകുന്നത്.
ഇന്ത്യൻ ടീമിന്റെ ആവേശം ഉയർത്താൻ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും . അങ്ങനെ ഒരു സാഹചര്യത്തിൽ ഇന്ത്യൻ ടീമിന് അവിസ്മരണീയമായ ഒരു അവാർഡ് നൽകണമെന്ന ആഗ്രഹമാണ് ഞങ്ങൾക്ക് . നാളെ ഇന്ത്യയുടെ വിജയത്തിനായുള്ള പ്രാർത്ഥനയിലാണ് ഞങ്ങൾ – കെയൂർ ധോലരിയ പറഞ്ഞു.















