വാരാണസി: ജ്ഞാൻവാപി തർക്കത്തിൽ റിപ്പോർട്ട് നൽകാൻ ഇന്ത്യൻ പുരാവസ്തു വകുപ്പിന് സമയം നീട്ടി നൽകി വാരാണസി ജില്ലാ കോടതി. 10 ജിവസത്തേക്ക് കൂടിയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. നവംബർ 17 വരെയായിരുന്നു റിപ്പോർട്ടിനായി നൽകിയ സമയം എന്നാൽ ഇന്ന് കോടതിയിൽ നടന്ന സിറ്റിംഗിൽ പുരാവസ്തു വകുപ്പിന്റെ അഭിഭാഷകൻ 15 ദിവസം കൂടി അധിക സമയം ആവശ്യപ്പെടുകയായിരുന്നു.
സർവ്വേ പൂർത്തിയായെന്നും എന്നാൽ റിപ്പോർട്ട് പൂർണ്ണമാക്കാനായി കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് നവംബർ രണ്ടിന് പുരാവസ്തു വകുപ്പ് കോടതിയിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് 17-ലേക്ക് സമയം നീട്ടി അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ 10 ദിവസം കൂടി അധികമായി അനുവദിച്ചിരിക്കുന്നത്.
ടെക്‌നിക്കൽ റിപ്പോർട്ടുകൾ ലഭിക്കാത്തതിനെ തുടർന്നാണ് സമയം നീട്ടി വാങ്ങിയതെന്നാണ് ഹിന്ദു വിഭാഗം അഭിഭാഷകൻ മദൻമോഹൻ യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇസ്ലാമിക അധിനിവേശത്തിൽ ക്ഷേത്രം തകർക്കുകയായിരുന്നു. പുരാവസ്തു ഖനന സർവ്വേയിൽ ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ കണ്ടെത്തിയിരുന്നു. അയോദ്ധ്യയ്‌ക്ക് ശേഷം തിരകെ എത്തുന്ന ക്ഷേത്രത്തിനായി രാജ്യം ഒന്നാകെ കാത്തിരിക്കുകയാണ് നിലവിൽ.















