ഇടുക്കി: റോഡിലെ പോരിന് ഇന്നും കുറവില്ല. രണ്ടാം ദിനവും നിരത്തിലിറങ്ങിയ റോബിൻ ബസ് എംവിഡി തടഞ്ഞു. തൊടുപുഴയ്‌ക്ക് സമീപം കരിങ്കുന്നത്ത് വെച്ചായിരുന്നു ബസ് തടഞ്ഞ് പരിശോധിച്ചത്. പെർമിറ്റ് ലംഘിച്ചെന്നാരോപിച്ച് 7,500 രൂപ പിഴ ഈടാക്കി.
എത്ര രൂപ പിഴയിട്ടാലും സർവീസ് തുടരുമെന്നാണ് ഉടമ ഗിരീഷ് പറയുന്നത്. റോബിൻ ബസ് ഓടുന്നതിൽ പകവീട്ടി കെഎസ്ആർടിസിയും പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. എസി ലോ ഫ്ലോർ ബസാണ് റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുൻപാണ് പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങിയത്.
അഖിലേന്ത്യ പെർമിറ്റുമായി സർവീസ് നടത്തിയ റോബിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരു ലക്ഷത്തിലധികം രൂപയാണ് പിഴ ചുമത്തിയത്. കേരളത്തിൽ സർവീസ് ആരംഭിച്ചതിന് ശേഷം നാലിടത്താണ് തടഞ്ഞത്. പിടിച്ചെടുക്കരുതെന്ന
ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴ ഈടാക്കി എംവിഡി വിട്ടയക്കുകയായിരുന്നു.